Friday, December 25, 2009

എ ഷോര്‍ട്ട് മീറ്റിംഗ്

ഇന്ന് ഡിസംബര്‍ 24 .. ഓഫീസിലെ ക്രിസ്മസ് ആഘോഷങ്ങള്‍ എന്ന കാട്ടികൂട്ടലുകള്‍ കഴിഞ്ഞിരിക്യുന്നു . ഗിഫ്റ്റ് ആയി ലഭിച്ച കേക്ക് കൂടെ വര്‍ക്ക്‌ ചെയുന്ന ഒരു സുഹൃത്തിനു കൊടുത്തു .. കൂടെ ഒരു നല്ല ക്രിസ്മസ് ആശംസയും നല്‍കി .ഒരു പക്ഷെ നിങ്ങള്‍ കരുതും ഞാന്‍ ഷുഗര്‍ ഉള്ള ഒരുത്തന്‍ ആണെന്ന് .. "sorry to say I am not :)" ... ചിലപ്പോള്‍ ഞാന്‍ അങ്ങിനെ ആണ് . ഒരു കൊച്ചു പരോഒപകാരി .

ഓഫീസില്‍ നിന്ന് ഇറങ്ങുമ്പോള്‍ . മനസ്സില്‍ ഒരു പ്ലാനും ഉണ്ടായിരുനില്ല . സമയം മൂന്ന് മണി നല്ല വൈല് .. ഇ ദിനം അവസാനിക്യന്‍ എനിക്യും കുറെ നേരം ബാക്കി .ആലുവ റെയില്‍വേ സ്റ്റേഷനില്‍ അല്പം നേരം ട്രെയിന്‍നു വേണ്ട്ടി ഉള്ള കാത്തുനില്പ് . ക്രിസ്മസ് ആയതോണ്ടാവും നല്ല തിരകുണ്ട് പ്ലാറ്റ്ഫോമില്‍ . കുറെ കോളേജ് വിദ്യാര്‍ഥികല്‍ പരസ്പരം കെട്ടിപിടുത്തവും ടാറ്റാ കൊടുക്കലും . എനിക്യു ചിരിയാണ് വന്നത് .

നല്ല സുഹൃത്തുകള്‍ പുണ്യം ഉള്ളവര്കെ ലഭിക്യൂ .. എനിക്യും ഉണ്ട് ഒരു സുഹൃത്ത്‌ പേര് സനല്‍ .. ഞാന്‍ മറ്റുള്ളവര്‍ക്ക് പ്രിയപ്പെട്ടവന്‍ ആണെങ്കിലും .. എനിക്യു മനസുകൊണ്ട് അടുപ്പം തോന്നിയിട്ടുളവര്‍ ചുരുക്കം മാത്രം .. അതില്‍ ഒരുവന്‍ ആണ് ഇ സനല്‍ . കാപട്യം ഇല്ലാത്ത ഒരു മനസ് , ഒരു പക്ഷെ അതായിരിക്യം എന്നെ അവനിലേക് അടുപിച്ചത് . ട്രയിനിലെ തിക്കും തിരക്കിനും നടുവില്‍ ഞാന്‍ ഒരു വിധത്തില്‍ മൊബൈല്‍ എടുത്തു " സനലെ എന്താ പരിപാടി ..നീയ് ഫ്രീ ആണെങ്ങില്‍ നമ്മുക്ക് ഫസ്റ്റ് നു പോഗാം " . കേട്ടപാതി കേള്‍കാത്തപാതി അവന്‍ റെഡി .


"All relations are made for mutual exploitation " ഒരു മഹാന്‍ പറഞ്ഞത് ഓര്‍ത്തു പോയി ..ശെരിയായിരിക്യം .. അതില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ല .. ഒന്ന് മാത്രമേ പറയാന്‍ ഉള്ളൂ ബന്ധങ്ങള്‍ ഒരിക്യലും ഒരു ഭാരമാകരുത് . പിന്നെ ഇ കൊടുക്കല്‍ വാങ്ങല്‍ ഇതൊക്കെയല്ലേ ജീവിതത്തിന്റെ അടിസ്ഥാനം .

ട്രെയിന്‍ തൃശൂര്‍ എത്തിയത് വളരെ പെട്ടന്നായിരുന്നു . ഞാന്‍ വരുന്നതും കത്ത് സനല്‍ റെയില്‍വേ സ്റ്റേഷന്‍ടെ പുറത്തു ബൈകുമായി കാത്തു നില്പുണ്ടായിരുന്നു " എന്താ ഗടി ...എന്താ പരിപാടി .. യേതു പടതിനാ പോണ്ടേ !! " പതിവ് ശൈലിയില്‍ സനല്‍ . "ആദ്യം നമ്മുക്ക് ടൌണ്‍ ഒന്ന് കറങ്ങാം ..എന്നിട്ട് തീരുമാനിക്യം യെതിനു പോണം എന്ന് . നീയ് ബൈക്ക് എടുക്കു മാച്ചു " ഞാന്‍ തട്ടി വിട്ടു .


പിന്നീടു സമയം പോയത് അറെഞ്ഞില്ല . ബാറില്‍ പോയതും .. ബിയര്‍ കഴിച്ചതും . ബാര്‍ ഇന്റെ നേര്‍ത്ത ഇരുട്ടത്ത്‌ ഇരുന്നു സംസാരിക്യന്‍ അവനു വലിയ ഇഷ്ടമെന്ന് തോന്നി . സനല്‍ തന്റെ പുതിയ വിശേഷങ്ങള്‍ പറയാന്‍ തുടങ്ങി .. ചില വലിതും ചെറുതും അയ കുറെ സംഭവങ്ങള്‍ ... ഞാന്‍ എല്ലാം കേട്ടുകൊണ്ടിരുന്നു . എനിക്യു പറയാന്‍ ഒന്നുമില്ലയിരുന്നു . ബാറില്‍ നിന്നും നേരെ ... സിനിമ കാണാന്‍ പോയി .. അഹോ സുന്ദരമായ തല്ലിപൊളി പടം .

പിന്നീട് പിരിയും നേരം രണ്ടു ക്രിസ്മസ് കേക്ക് വാങ്ങി ..ഒന്ന് ഞാനും ..ഒരെണ്ണം അവനും എടുത്തു . പോഗും നേരം ഞാന്‍ അവനൂട് ക്രിസ്മസ് ആശംസകള്‍ നല്കിയിരുനൌ ? .. ഓര്‍മയില്ല .... അല്ലെങ്കിലും നല്ല സുഹൃത്തുക്കള്‍ കിടയില്‍ ആശംസകള്‍കെന്തു പ്രസക്തി .

പ്രിയ സുഹൃത്തേ . .. This short meeting has come to an end ..but its sweet memory will remain forever.


( സനലെ ..നീയ് ഒരു പക്ഷെ ഇ ബ്ലോഗ്‌ വായിക്യന്‍ ഇടയായാല്‍ ...
ഡാ പുല്ലേ ... കൂട്ടുകാരാ .. 3 IDIOTS പുതിയ ഹിന്ദി സിനിമ ബിന്ദു തിയേറ്ററില്‍ വന്നിടുണ്ട് ... ഞാന്‍ നാളെ ജോലി കഴിഞ്ഞു വിളിക്യാം ... നീയ് ഫ്രീ അനൌ .. )