Wednesday, December 22, 2010

ശിവ ശിവ

മന്ത്രദ്വനി കേള്‍കാനുണ്ട് ശിവനേ ...പക്ഷെ പൊള്ളയാണെന്ന്മാത്രം
ആശംസകള്‍ അവര്‍ നേരുന്നുണ്ട് ശിവനെ ...എന്നാല്‍ അതില്‍ കഴമ്പില്ല
സൽപ്രവർത്തി  ഏറെ ഉണ്ട് ശംഭോ ... പക്ഷെ അതില്‍ സ്നേഹം കാണില്ല
കാളകൂട വിഷം ഇനിയുമുണ്ടോ ... അതോ ? അതും അവര്‍ വിറ്റുകാശാക്കിയോ ?

ചിന്തതന്‍ ചെരടുകള്‍

ചിന്തതന്‍ ചെരടുകള്‍ നമ്മളില്‍ മുറുകുമ്പോള്‍ ...
ഒരു പക്ഷെ സുഹൃത്തേ ..നമ്മള്‍ സ്വയം മറന്നിടാം ..
ദൂരെയാണെങ്കിലും ..നീ എന്നും സുഖംമായി ഇരിക്യേണം ..
ഒടുവില്‍ എല്ലാം വെടിഞ്ഞു ..നമ്മള്‍ മണ്ണില്‍ അടിയവേ
തൊട്ടപ്പുറത്തെ കുഴിയില്‍ നീ കിടക്കണേ ചങ്ങാതി ..
അന്നേരം നമ്മുക്ക് ചൊല്ലീടാം .. മിണ്ടാതെ പോയ ആയിരം കാര്യങ്ങള്‍ :)

Tuesday, December 21, 2010

ഡും ഡും ഡും

ഹൃദയപുളന്‍ക്കിതെ തരളപ്രിയംവതെ
എന്നുടെ അഭിലാഷസാഗരത്തില്‍
നിന്‍ സ്നേഹപാനനം മാത്രം
നിറഞ്ഞുനില്‍ക്കുമീ സായംസന്ധ്യയില്‍
ഐശ്വര്യ ദീപമേന്തിനീ
ദിന രാവുകള്‍ മമ ഹൃത്തില്‍
ലക്ഷ്മിയായി വിളങ്ങി നിന്നിടൂ
ജീവിതയാത്രയില്‍ പടവെട്ടി ഒടുവില്‍
തനുവും പ്രാണനും ഒരുപോലെ തളര്‍ന്നിടുമ്പോള്‍
സ്വാന്തനമായി വന്നണയും എന്‍ ത്രിപുര സുന്ദരി
ജീവിതസാഫല്യമെന്നതിന്‍ പൊരുള്‍
നിന്‍ സ്നേഹം ലഭിച്ചതില്‍ പിന്നെ ഞാന്‍ അറിഞ്ഞിടുന്നു

Sunday, December 12, 2010

അമ്പട ജീവിതമേ

ഉരുകി തീരുന്ന ജന്മങ്ങള്‍ അല്ലയോ
പിടഞ്ഞിടും മനസിന്റെ ഉടമകള്‍ അല്ലയോ
പിറന്നു വീണതേ മോഹമായതന്‍ മടിയില്‍
നെട്ടോട്ടം ഓടിടും മോഹങ്ങള്‍ക്ക് പുറക്കെ
നിയന്ത്രണം ഇല്ലാത്തൊരു യന്ത്രപാവയേപോല്‍
വിജയവും തോല്‍വിയും അളവുകോലായി മാറിയതും
കൂട്ടലും കിഴിക്യലും പതിവായി തീര്‍ന്നതും
പതിയെ പതിയെ വാര്‍ദ്ധക്യം വന്നുപോയി
ഒടുവില്‍ ദേഹം വെടിയേണ്ട നേരമായി
അലമുറയിട്ടു ഞാന്‍ വേദനയോടെ ഓര്‍ത്തുപോയി
ആഹാ ..ജീവിതകാലമിത്രയും ജീവിക്യാന്‍ വിട്ടുപോയി
:)

നല്ല ഫോട്ടോ


പച്ച വിളയാടിടുന്നയീ ഭൂപ്രകൃതിയില്‍
വെറും പച്ചയായ മാനവന്‍ ഞാന്‍
നിത്ത്യവും നിന്നുടെ കൂടെ കളിചിരിക്യാന്‍
ഇതാ വന്നിടുന്നേ
നിന്‍ നര്‍മ്മവും സുന്ദര ചര്‍മ്മവും
വിടര്‍ന്ന കണ്ണിലെന്നും സ്നേഹം തുളുംബിടുന്നു
അമലേ മമ പ്രിയ ശാലീന ദേവതേ
എന്നുമെന്നുടെ വാഴത്തോപ്പിലൂടെ
ഒരു പുഞ്ചിരി തൂവികൊണ്ടുനീ
നിത്ത്യവും ഓടിനടന്നിടേണം

Tuesday, December 7, 2010

ഓര്‍മയാട്ട്


ഓര്‍മതന്‍ പ്ലാറ്റിനം തേരില്‍ ഒരുനാള്‍
ഒരു കൊച്ചു ഓര്‍മയാട്ടിനു പോകവേ
നോക്കുന്ന ദിക്കില്‍ലൊക്കയും
മിന്നി തെളിയുന്നു നിന്നുടെ മുഖം
നിന്നെ കാണുന്ന മാത്രയില്‍
ഉള്ളില്‍ സ്നേഹ തിരമാല പൊങ്ങിടും
നീ തന്ന പ്രണയവും നിന്റെ സാമീപ്യവും
ഇവയില്‍ ഒടുങ്ങിടും ഞാന്‍ അറിയുന്ന സ്വര്‍ഗ്ഗം
വര്‍ഷമേറെ കഴിഞ്ഞാലും ഓമനേ
നാം ഒന്നായി തെളിയിച്ച പ്രണയ ദീപം
ജ്വലിക്യട്ടെ ഭൂമിയില്‍ നിത്യവും
തെല്ലു ശോഭപോലും കുറഞ്ഞിടാതെ :)

Wednesday, April 28, 2010

നന്മയുടെ വിഷുകാലം




















കണികൊന്ന പൂത്തു നിന്നു വിഷുവിനു മുന്നോടിയായി
അണിഞ്ഞൊരുങ്ങിയല്ലോ പ്രകൃതി
മാടിവിളിച്ചിടുന്നു ഒരു യുഗ പിറവിയായ്
പൊരു എന്റെ കൂടെ മമ സ്നേഹിതാ..
ഒരുമയോടെ അതും ഒരുമിച്ചു കയ്യകള്‍കോര്‍ത്ത്‌
വരവേറ്റിടാം നമ്മുക്കി പുതുപിറവിയെ
സുഖത്തെയും ദുഖത്തെയും ഒന്നായി നമ്മുക്ക് പങ്കിടാം
വരുംകാലം നന്മ നിറഞ്ഞതാകിടട്ടെ..
വെടിഞ്ഞിടാം കുടിലത മുഴുവനും നമുകിനി
വളര്‍ത്തിടാം മുട്ടുകുത്തും ബാലന്റെ ശുദ്ധതയെ
എവിടെയും ഏവര്‍ക്കും ഇനി എന്നെന്നും ശാന്തി ലഭിചിടാന്‍
ശുദ്ധമായ സ്നേഹത്തെ പങ്കുവെക്യാം ....

Sunday, March 28, 2010

ജീവന്‍

ദിനങ്ങള്‍ കൊഴിഞ്ഞിടുന്നു പതിയെ പതിയെ
അറിവിന്റെ ജാലകങ്ങള്‍ ഓരോന്നായി അടഞ്ഞിടുന്നു
ജീവന്‍ എന്നാ മഹത് ശക്തിയുടെ ക്രീടയില്‍
തുള്ളി കളിക്യുന്നു സമസ്ത പ്രപഞ്ചവും

Saturday, January 30, 2010

എന്റെ മലയാളം എഴുത്ത് :)



എനിക്യു മലയാളം എഴുതാന്‍ വളരെ ഇഷ്ടമാണ് ... എന്ത് എഴുതണം എന്ന് വലിയ പിടുത്തം ഇല്ല . എന്തായാലും എഴുതണം ...എഴുതാതെ ഇരിക്യന്‍ പറ്റുന്നില്ല . ഇത് ഒരു അസുഗമാണോ ... ചിലപ്പോള്‍ ആവാന്‍ ചാന്‍സ് ഉണ്ട് .. ആ പോട്ടെ ഇത്രേ നാള്‍ ജീവിച്ചു ഒരു അസുഗം പോലും കൂടെ ഇല്ലെങ്ങില്‍ അതിനാണ് ഇ ജീവിതം ..

മലയാളത്തിനോട് എന്താണ് ഇപ്പോള്‍ ഇത്രേ സ്നേഹം എന്ന് ആരെങ്കിലും ചോദിച്ചാല്‍ ... സുഹൃത്തേ ഒന്നേ ഉള്ളൂ ഉത്തരം .. എന്റെ ചിന്ത മലയാളത്തില്‍ ആണ് .. ചിന്തകള്‍ .. അതാണ് ഞാന്‍ .. അപ്പോള്‍ പിന്നെ ഇ ഭാഷ എനിക്യു ജീവനല്ലേ ..
അഞ്ചാം ക്ലാസ്സില്‍ വെച്ച് സംസ്കൃതം എടുത്തത്‌ വലിയ മണ്ടത്തരമായി പോയി .അല്ലെങ്ങില്‍ ഇപ്പോള്‍ ഞാന്‍ എഴുതുന്ന കവിതകളില്‍ വൃത്തവും പ്രാസവും ഒക്കെ ഉണ്ടായേനെ :)

കവിത പിറന്നത്‌ എങ്ങിനെ ?


ഒരു കാര്യം ചൊല്ലിടാന്‍ മനസ്സ് പിടഞ്ഞാല്‍
സിരയില്‍ തുള്ളിടും ആയിരം വാക്കുകള്‍
പറയാന്‍ തുനിഞ്ഞ കാര്യത്തെ ചൊല്ലുവാന്‍
അവയില്‍ നല്ല നൂറെണ്ണം എടുത്തു ഞാന്‍ ...

അര്‍ഥം ലഭിച്ചിടാന്‍ നിരത്തി ആ വാക്കുകള്‍ ..
ഉചിതമെന്ന് തോന്നിയത് നെഞ്ചോടു ചേര്‍ത്തു
പിന്നീടു ഒരു നല്ല താളം തീര്‍ത്തിടാന്‍
പലകുറി വാക്കുകള്‍ മാറ്റി മടുത്തു
കൂട്ടം കലക്കിക്ക് കൊടുത്തു ഒരു തൊഴി
കൂട്ടിനായി കൊണ്ട് വന്നു പുതുവാക്കിനെ

ഒടുവില്‍ എല്ലാം ശുഭം എന്ന് തോന്നിയാല്‍
മനസിനുള്ളില്‍ കൊച്ചു ആനന്ദം തട്ടിയാല്‍
മതി മതി എന്നങ്ങു മനമൊന്നു ഓതിയാല്‍
അവിടെ തീര്‍ന്നിടും ആ കവിതതന്‍ സൃഷ്ട്ടി

അവളും അവള്‍ടെ പണ്ടാര ഓര്‍മയും


നിന്നെ കണ്ട നാള്‍ ..വീണ്ടും ഞാന്‍ ഓര്‍ത്തിടുന്നു
ഏകനായി ഇരിക്യുന്ന ഓരോരോ വേളയില്‍ ...
വിടില്ലാ ഞാന്‍ ..വിടില്ല ഞാന്‍ എന്ന വാശിയാല്‍
എന്നെ പുണരുന്നു നിന്‍ ഓര്‍മ്മകള്‍ ..

നിന്‍ മെടഞ്ഞിട്ട മുടിയോ ..അതോ ആ മനോഹര മിഴിയോ
തൂവെള്ള നിറമോ ..അതോ കലപില ചിരിയോ
അതോ എന്നെ നോക്കാന്‍ തോന്നിച്ച .. ആ അല്‍പഭുദ്ധിയോ .
ഇതില്‍ യെതാണ് പെണ്ണെ.. അന്ന് എന്നെ തകര്‍ത്തത് ..

കാലമേറെ കഴിഞ്ഞല്ലോ ഓമനേ ..
ഒടുവില്‍ ഇന്ന് നീയ് ഒരു പടു കിളവിയും
ഞാന്‍ ഒരു സുന്ദര കോമള വൃദ്ധനും
ഇല്ലേ... ? .. ഇനി ഒരു മോചനം
നിന്‍ ഓര്‍മയില്‍ നിന്ന്ഇനി പ്രിയേ ...

കാലഭൈരവ ...അളിയാ ... ഒടുവില്‍ ഇന്ന് ഞാന്‍ അറയുന്നു.... നീയെ ഏക ശരണം

തകര്‍ന്ന ഓടു




കിങ്ങിണി ദുങ്ങിണി മുങ്ങിണി
നത്തോലി പശു പുല്ലു തിന്നു
കോക്കാന്‍ പൂച്ച കിണറ്റില്‍ വീണു
മുറ്റം നിറയെ വെള്ളം വന്നു
നാട്ടില്‍ മൊത്തം കൊതുക് വളര്‍ന്നു
മരത്തിന്‍ കീഴെ ആടുലോടഗം പടര്‍ന്നു
തെക്കേ വീട്ടിലെ മച്ചില്‍ മുകളില്‍ -
തേങ്ങ വീണു ഓടു തകര്‍ന്നു


( No copy rights needed ...you are free to publish and earn from it )