Saturday, January 30, 2010

എന്റെ മലയാളം എഴുത്ത് :)



എനിക്യു മലയാളം എഴുതാന്‍ വളരെ ഇഷ്ടമാണ് ... എന്ത് എഴുതണം എന്ന് വലിയ പിടുത്തം ഇല്ല . എന്തായാലും എഴുതണം ...എഴുതാതെ ഇരിക്യന്‍ പറ്റുന്നില്ല . ഇത് ഒരു അസുഗമാണോ ... ചിലപ്പോള്‍ ആവാന്‍ ചാന്‍സ് ഉണ്ട് .. ആ പോട്ടെ ഇത്രേ നാള്‍ ജീവിച്ചു ഒരു അസുഗം പോലും കൂടെ ഇല്ലെങ്ങില്‍ അതിനാണ് ഇ ജീവിതം ..

മലയാളത്തിനോട് എന്താണ് ഇപ്പോള്‍ ഇത്രേ സ്നേഹം എന്ന് ആരെങ്കിലും ചോദിച്ചാല്‍ ... സുഹൃത്തേ ഒന്നേ ഉള്ളൂ ഉത്തരം .. എന്റെ ചിന്ത മലയാളത്തില്‍ ആണ് .. ചിന്തകള്‍ .. അതാണ് ഞാന്‍ .. അപ്പോള്‍ പിന്നെ ഇ ഭാഷ എനിക്യു ജീവനല്ലേ ..
അഞ്ചാം ക്ലാസ്സില്‍ വെച്ച് സംസ്കൃതം എടുത്തത്‌ വലിയ മണ്ടത്തരമായി പോയി .അല്ലെങ്ങില്‍ ഇപ്പോള്‍ ഞാന്‍ എഴുതുന്ന കവിതകളില്‍ വൃത്തവും പ്രാസവും ഒക്കെ ഉണ്ടായേനെ :)

കവിത പിറന്നത്‌ എങ്ങിനെ ?


ഒരു കാര്യം ചൊല്ലിടാന്‍ മനസ്സ് പിടഞ്ഞാല്‍
സിരയില്‍ തുള്ളിടും ആയിരം വാക്കുകള്‍
പറയാന്‍ തുനിഞ്ഞ കാര്യത്തെ ചൊല്ലുവാന്‍
അവയില്‍ നല്ല നൂറെണ്ണം എടുത്തു ഞാന്‍ ...

അര്‍ഥം ലഭിച്ചിടാന്‍ നിരത്തി ആ വാക്കുകള്‍ ..
ഉചിതമെന്ന് തോന്നിയത് നെഞ്ചോടു ചേര്‍ത്തു
പിന്നീടു ഒരു നല്ല താളം തീര്‍ത്തിടാന്‍
പലകുറി വാക്കുകള്‍ മാറ്റി മടുത്തു
കൂട്ടം കലക്കിക്ക് കൊടുത്തു ഒരു തൊഴി
കൂട്ടിനായി കൊണ്ട് വന്നു പുതുവാക്കിനെ

ഒടുവില്‍ എല്ലാം ശുഭം എന്ന് തോന്നിയാല്‍
മനസിനുള്ളില്‍ കൊച്ചു ആനന്ദം തട്ടിയാല്‍
മതി മതി എന്നങ്ങു മനമൊന്നു ഓതിയാല്‍
അവിടെ തീര്‍ന്നിടും ആ കവിതതന്‍ സൃഷ്ട്ടി

അവളും അവള്‍ടെ പണ്ടാര ഓര്‍മയും


നിന്നെ കണ്ട നാള്‍ ..വീണ്ടും ഞാന്‍ ഓര്‍ത്തിടുന്നു
ഏകനായി ഇരിക്യുന്ന ഓരോരോ വേളയില്‍ ...
വിടില്ലാ ഞാന്‍ ..വിടില്ല ഞാന്‍ എന്ന വാശിയാല്‍
എന്നെ പുണരുന്നു നിന്‍ ഓര്‍മ്മകള്‍ ..

നിന്‍ മെടഞ്ഞിട്ട മുടിയോ ..അതോ ആ മനോഹര മിഴിയോ
തൂവെള്ള നിറമോ ..അതോ കലപില ചിരിയോ
അതോ എന്നെ നോക്കാന്‍ തോന്നിച്ച .. ആ അല്‍പഭുദ്ധിയോ .
ഇതില്‍ യെതാണ് പെണ്ണെ.. അന്ന് എന്നെ തകര്‍ത്തത് ..

കാലമേറെ കഴിഞ്ഞല്ലോ ഓമനേ ..
ഒടുവില്‍ ഇന്ന് നീയ് ഒരു പടു കിളവിയും
ഞാന്‍ ഒരു സുന്ദര കോമള വൃദ്ധനും
ഇല്ലേ... ? .. ഇനി ഒരു മോചനം
നിന്‍ ഓര്‍മയില്‍ നിന്ന്ഇനി പ്രിയേ ...

കാലഭൈരവ ...അളിയാ ... ഒടുവില്‍ ഇന്ന് ഞാന്‍ അറയുന്നു.... നീയെ ഏക ശരണം

തകര്‍ന്ന ഓടു




കിങ്ങിണി ദുങ്ങിണി മുങ്ങിണി
നത്തോലി പശു പുല്ലു തിന്നു
കോക്കാന്‍ പൂച്ച കിണറ്റില്‍ വീണു
മുറ്റം നിറയെ വെള്ളം വന്നു
നാട്ടില്‍ മൊത്തം കൊതുക് വളര്‍ന്നു
മരത്തിന്‍ കീഴെ ആടുലോടഗം പടര്‍ന്നു
തെക്കേ വീട്ടിലെ മച്ചില്‍ മുകളില്‍ -
തേങ്ങ വീണു ഓടു തകര്‍ന്നു


( No copy rights needed ...you are free to publish and earn from it )