Sunday, January 28, 2018

നീ എനിക്കാരെന്നു...


നീ എനിക്കാരെന്നു..നീ അറിഞ്ഞിരുന്നെങ്കിൽ...
നീ എന്നേ..എന്നിലേക്ക്‌ ഓടിവന്നേനേ...

നിന്നെ കാണുമ്പോൾ..എൻ നെഞ്ചിലേ തുടിപ്പുകൾ...
നീ ഒന്ന് കേട്ടിരുന്നെകിൽ...നീ എന്നേ എന്നെ പ്രണയിച്ചിരുന്നേനേ...

നിന്റെ നോട്ടവും...കൊച്ചു കുസൃതിയും ...
മനസ്സിൽ ആയിരം തിരികളായി തെളിഞ്ഞു...

പറയാതെ ഞാൻ പറഞ്ഞ ഒരു ആയിരം കാര്യങ്ങൾ...
ഒരു പക്ഷെ, നിൻ കാതിൽ പതിച്ചിരുന്നെങ്കിൽ...
നീ എന്നേ..എൻ അരികിലെത്തിയേനേ...

എൻ ഉള്ളിന്റെ ഉള്ളിൽ നീ ഉള്ളപോലെ...
എൻ കണ്ണിന്റെ മുന്നിൽ നീ എന്നുമുണ്ടാവണേ...
--
നീ എനിക്കാരെന്നു..നീ അറിഞ്ഞിരുന്നെങ്കിൽ...
നീ എന്നേ..എന്നിലേക്ക്‌ ഓടിവന്നേനേ !!!






Wednesday, December 22, 2010

ശിവ ശിവ

മന്ത്രദ്വനി കേള്‍കാനുണ്ട് ശിവനേ ...പക്ഷെ പൊള്ളയാണെന്ന്മാത്രം
ആശംസകള്‍ അവര്‍ നേരുന്നുണ്ട് ശിവനെ ...എന്നാല്‍ അതില്‍ കഴമ്പില്ല
സൽപ്രവർത്തി  ഏറെ ഉണ്ട് ശംഭോ ... പക്ഷെ അതില്‍ സ്നേഹം കാണില്ല
കാളകൂട വിഷം ഇനിയുമുണ്ടോ ... അതോ ? അതും അവര്‍ വിറ്റുകാശാക്കിയോ ?

ചിന്തതന്‍ ചെരടുകള്‍

ചിന്തതന്‍ ചെരടുകള്‍ നമ്മളില്‍ മുറുകുമ്പോള്‍ ...
ഒരു പക്ഷെ സുഹൃത്തേ ..നമ്മള്‍ സ്വയം മറന്നിടാം ..
ദൂരെയാണെങ്കിലും ..നീ എന്നും സുഖംമായി ഇരിക്യേണം ..
ഒടുവില്‍ എല്ലാം വെടിഞ്ഞു ..നമ്മള്‍ മണ്ണില്‍ അടിയവേ
തൊട്ടപ്പുറത്തെ കുഴിയില്‍ നീ കിടക്കണേ ചങ്ങാതി ..
അന്നേരം നമ്മുക്ക് ചൊല്ലീടാം .. മിണ്ടാതെ പോയ ആയിരം കാര്യങ്ങള്‍ :)

Tuesday, December 21, 2010

ഡും ഡും ഡും

ഹൃദയപുളന്‍ക്കിതെ തരളപ്രിയംവതെ
എന്നുടെ അഭിലാഷസാഗരത്തില്‍
നിന്‍ സ്നേഹപാനനം മാത്രം
നിറഞ്ഞുനില്‍ക്കുമീ സായംസന്ധ്യയില്‍
ഐശ്വര്യ ദീപമേന്തിനീ
ദിന രാവുകള്‍ മമ ഹൃത്തില്‍
ലക്ഷ്മിയായി വിളങ്ങി നിന്നിടൂ
ജീവിതയാത്രയില്‍ പടവെട്ടി ഒടുവില്‍
തനുവും പ്രാണനും ഒരുപോലെ തളര്‍ന്നിടുമ്പോള്‍
സ്വാന്തനമായി വന്നണയും എന്‍ ത്രിപുര സുന്ദരി
ജീവിതസാഫല്യമെന്നതിന്‍ പൊരുള്‍
നിന്‍ സ്നേഹം ലഭിച്ചതില്‍ പിന്നെ ഞാന്‍ അറിഞ്ഞിടുന്നു

Sunday, December 12, 2010

അമ്പട ജീവിതമേ

ഉരുകി തീരുന്ന ജന്മങ്ങള്‍ അല്ലയോ
പിടഞ്ഞിടും മനസിന്റെ ഉടമകള്‍ അല്ലയോ
പിറന്നു വീണതേ മോഹമായതന്‍ മടിയില്‍
നെട്ടോട്ടം ഓടിടും മോഹങ്ങള്‍ക്ക് പുറക്കെ
നിയന്ത്രണം ഇല്ലാത്തൊരു യന്ത്രപാവയേപോല്‍
വിജയവും തോല്‍വിയും അളവുകോലായി മാറിയതും
കൂട്ടലും കിഴിക്യലും പതിവായി തീര്‍ന്നതും
പതിയെ പതിയെ വാര്‍ദ്ധക്യം വന്നുപോയി
ഒടുവില്‍ ദേഹം വെടിയേണ്ട നേരമായി
അലമുറയിട്ടു ഞാന്‍ വേദനയോടെ ഓര്‍ത്തുപോയി
ആഹാ ..ജീവിതകാലമിത്രയും ജീവിക്യാന്‍ വിട്ടുപോയി
:)

നല്ല ഫോട്ടോ


പച്ച വിളയാടിടുന്നയീ ഭൂപ്രകൃതിയില്‍
വെറും പച്ചയായ മാനവന്‍ ഞാന്‍
നിത്ത്യവും നിന്നുടെ കൂടെ കളിചിരിക്യാന്‍
ഇതാ വന്നിടുന്നേ
നിന്‍ നര്‍മ്മവും സുന്ദര ചര്‍മ്മവും
വിടര്‍ന്ന കണ്ണിലെന്നും സ്നേഹം തുളുംബിടുന്നു
അമലേ മമ പ്രിയ ശാലീന ദേവതേ
എന്നുമെന്നുടെ വാഴത്തോപ്പിലൂടെ
ഒരു പുഞ്ചിരി തൂവികൊണ്ടുനീ
നിത്ത്യവും ഓടിനടന്നിടേണം

Tuesday, December 7, 2010

ഓര്‍മയാട്ട്


ഓര്‍മതന്‍ പ്ലാറ്റിനം തേരില്‍ ഒരുനാള്‍
ഒരു കൊച്ചു ഓര്‍മയാട്ടിനു പോകവേ
നോക്കുന്ന ദിക്കില്‍ലൊക്കയും
മിന്നി തെളിയുന്നു നിന്നുടെ മുഖം
നിന്നെ കാണുന്ന മാത്രയില്‍
ഉള്ളില്‍ സ്നേഹ തിരമാല പൊങ്ങിടും
നീ തന്ന പ്രണയവും നിന്റെ സാമീപ്യവും
ഇവയില്‍ ഒടുങ്ങിടും ഞാന്‍ അറിയുന്ന സ്വര്‍ഗ്ഗം
വര്‍ഷമേറെ കഴിഞ്ഞാലും ഓമനേ
നാം ഒന്നായി തെളിയിച്ച പ്രണയ ദീപം
ജ്വലിക്യട്ടെ ഭൂമിയില്‍ നിത്യവും
തെല്ലു ശോഭപോലും കുറഞ്ഞിടാതെ :)