Saturday, January 30, 2010

കവിത പിറന്നത്‌ എങ്ങിനെ ?


ഒരു കാര്യം ചൊല്ലിടാന്‍ മനസ്സ് പിടഞ്ഞാല്‍
സിരയില്‍ തുള്ളിടും ആയിരം വാക്കുകള്‍
പറയാന്‍ തുനിഞ്ഞ കാര്യത്തെ ചൊല്ലുവാന്‍
അവയില്‍ നല്ല നൂറെണ്ണം എടുത്തു ഞാന്‍ ...

അര്‍ഥം ലഭിച്ചിടാന്‍ നിരത്തി ആ വാക്കുകള്‍ ..
ഉചിതമെന്ന് തോന്നിയത് നെഞ്ചോടു ചേര്‍ത്തു
പിന്നീടു ഒരു നല്ല താളം തീര്‍ത്തിടാന്‍
പലകുറി വാക്കുകള്‍ മാറ്റി മടുത്തു
കൂട്ടം കലക്കിക്ക് കൊടുത്തു ഒരു തൊഴി
കൂട്ടിനായി കൊണ്ട് വന്നു പുതുവാക്കിനെ

ഒടുവില്‍ എല്ലാം ശുഭം എന്ന് തോന്നിയാല്‍
മനസിനുള്ളില്‍ കൊച്ചു ആനന്ദം തട്ടിയാല്‍
മതി മതി എന്നങ്ങു മനമൊന്നു ഓതിയാല്‍
അവിടെ തീര്‍ന്നിടും ആ കവിതതന്‍ സൃഷ്ട്ടി

No comments:

Post a Comment